Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Removal Of Waste

Kottayam

കുടിവെള്ള സ്രോ​ത​സ് മലിനമാകുന്നു മാ​ലി​ന്യ​ം‍ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കംചെ​യ്യ​ണ​മെ​ന്ന് നാട്ടുകാർ

മീ​ന​ടം: മാ​ളി​ക​പ്പ​ടി ത​ട്ടാ​ന്‍​ക​ട​വ് പാ​ല​ത്തി​നു​സ​മീ​പം അ​ന​ധി​കൃ​ത​മാ​യി നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്ത് പ്ര​ദേ​ശം ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി മീ​ന​ടം പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡ് നി​ര്‍​മി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച സ്ഥ​ല​ത്ത് വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി മ​ണ്ണ് നി​ക്ഷേ​പി​ക്കു​ന്ന​തി​നൊ​പ്പം മാ​ലി​ന്യ​ങ്ങ​ളും ത​ള്ളു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തു​മൂ​ലം പ്ര​ദേ​ശ​ത്തെ പ​രി​സ​ര​ങ്ങ​ളും സ​മീ​പ​ത്തെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളും മ​ലി​ന​മാ​കു​ന്ന സാ​ഹ​ച​ര്യം രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നും പ​രി​സ്ഥി​തി​ക്കും ഭീ​ഷ​ണി​യാ​കു​ന്ന ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ക​ര്‍​ഷ​ക​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലും ചാ​ക്കു​ക​ളി​ലു​മാ​യി നി​ക്ഷേ​പി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ തെ​രു​വു​നാ​യ്ക്ക​ള്‍ വ​ലി​ച്ചി​ഴ​ച്ചു പ്ര​ധാ​ന റോ​ഡി​ലേ​ക്കും പ​രി​സ​ര​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കു​ക​യാ​ണ്. ഇ​തുപ​രി​സ​ര​വാ​സി​ക​ള്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. മ​ണ്ണ് കൊ​ണ്ടു​വ​രു​ന്ന ടി​പ്പ​ര്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ മ​ണ്ണി​നൊ​പ്പം ചാ​ക്കു​ക​ണ​ക്കി​ന് മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യം ക​ണ്ടു​കൊ​ണ്ട് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തി മാ​ലി​ന്യം ത​ള്ളു​ന്ന പ്ര​വ​ണ​ത​യും വ​ര്‍​ധി​ച്ചു​വ​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സം​ഭ​വ​ത്തി​ല്‍ ശ​ക്ത​മാ​യ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ക​ര്‍​ഷ​ക​സം​ഘം മീ​ന​ടം മേ​ഖ​ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.

Latest News

Corehub Up